Movies

പ‍ഴയ പ്രണയജോഡികളുടെ രഹസ്യ കൂടിക്കാ‍ഴ്ച,പാറിപ്പറന്ന് പാപ്പരാസികൾ

ഏറെക്കാലമായി അകന്നു കഴിയുകയായിരുന്ന സൽമാൻ ഖാനും ക്ത്രീന കൈഫും അടുത്തിടെ രഹസ്യമായി കൂടിക്കാഴ്ച നടത്തി. ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഈ ചിത്രത്തില്‍ കത്രീന കൈഫ് നായികയായി എത്തുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്റെ നിര്‍ദേശപ്രകാരം കബീര്‍ ഖാന്‍ കത്രീനയെ ചിത്രത്തിനു വേണ്ടി സമീപിച്ചിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

 

എന്നാല്‍ ചൈനീസ് താരമാണു ചിത്രത്തിലെ നായിക. 2012 ലെ ഏക് ദാ ടൈഗറിലാണു സല്‍മാന്‍ ഖാനും കത്രീനയും ഒടുവിലായി ഒന്നിച്ച്‌ അഭിനയിച്ചത്. കത്രീന കരിയറിനു വേണ്ട ഉപദേശങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണു സല്‍മാന്‍ ഖാനെ സമീപിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close