NationalNews

സുപ്രീം കോടതി വിധി ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയമെന്ന് ജസ്റ്റിസ് ആര്‍ എം ലോധ

ന്യൂഡല്‍ഹി: ബിസിസിഐ നേതൃത്വത്തെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയമാണെന്ന് ജസ്റ്റീസ് ആര്‍.എം. ലോധ. വിധി പുറത്തുവന്നശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യം ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് സഹായിക്കും. ഏതെങ്കിലും വ്യക്തികള്‍ക്കെതിരായ റിപ്പോര്‍ട്ടല്ല ഇത്. വ്യക്തികള്‍ വരും, പോകും.

എന്നാല്‍ ക്രിക്കറ്റ് നിലനില്‍ക്കും. ഘടനാപരമായ മാറ്റമാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഉയരങ്ങളിലേയ്ക്കുള്ള യാത്ര തുടരുമെന്ന കാര്യത്തില്‍ സംശയമില്ല– ലോധ പറഞ്ഞു. നേരത്തെ, ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയെയും പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരുനിന്നതാണ് ഠാക്കൂറിനു തിരിച്ചടിയായത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close