Life

യുവതിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്: പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

നിലമ്പൂര്‍: പ്രണയം നടിച്ച് മയക്കുമരുന്നിനടിമയാക്കി 23കാരിയായ യുവതിയെ പീഡിപ്പിക്കുകയും കൈവശമുള്ള പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലാണ് കരുളായി ചെട്ട് സ്വദേശികളായ ഷഫീഖ്, വലമ്പുറം സ്വദേശി ആഷിഖ്, കൂറ്റമ്പാറ സ്വദേശി ഷഫീദലി എന്നിവര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുള്ളത്. നിലമ്പൂര്‍ സിഐ കെ.എം. ദേവസ്യക്കാണ് അന്വേഷണ ചുമതല. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന.

 

നിലമ്പൂര്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. നിരവധി തവണയായി മയക്കുമരുന്ന് നല്‍കി അടിമയാക്കിയതിന് ശേഷമാണ് മാനഭംഗത്തിനിരയാക്കിയത്. മൊബൈലില്‍ പകര്‍ത്തിയ പീഡനരംഗങ്ങള്‍ കാണിച്ചായിരുന്നു പിന്നീടുള്ള പീഡനങ്ങള്‍. നാടുകാണി ചുരത്തിന്റെ വിവിധ ഭാഗങ്ങള്‍, റിസോര്‍ട്ടുകള്‍ അടക്കം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചിരുന്നു. ഇങ്ങനെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. യുവതി മഹിളാ സമഖ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

 

കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം യുവതിയുടെ മൊഴിയെടുത്തിരുന്നു. വിവിധ മേഖലകളില്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close