Uncategorized

ആദ്യ ഐഎസ്എൽ ഫൈനലിലെ കൊൽക്കത്തക്കെതിരെയുളള തോൽവിക്ക് പകരം വീട്ടാൻ ബ്ലാസ്റ്റേ‍ഴ്സിന് അവസരം ലഭിക്കുമോ…?ഫൈനലിലെത്താൻ ഡൽഹിക്കെതിരെ കേരളത്തിന് സമനില മതി

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ രണ്ടാം സെമിഫൈനലിന്റെ രണ്ടാം പാദമത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സ്‌ ബുധനാ‍ഴ്ച ഡല്‍ഹി ഡൈനാമോസിനെ നേരിടും. ആദ്യ പാദത്തില്‍ നേടിയ 1-0 വിജയത്തിന്റെ ആവേശത്തിലാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മികവിലാണ്‌ ഡല്‍ഹി ഡൈനാമോസ്‌.

 

ആദ്യ പാദത്തില്‍ കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ്‌ നേടിയ ഏക ഗോളിന്റെ പ്ലസ്‌ പോയിന്റ്‌ മറികടക്കാമെന്ന ഉറച്ചവിശ്വാസത്തിലാണ്‌ ഡല്‍ഹി. രണ്ട്‌ അനുകൂലഘടകളാണ്‌ ഡല്‍ഹിയ്‌ക്ക്‌ ഹോം ഗ്രൗണ്ടില്‍ ലഭിക്കുമ്പോള്‍ ലഭിക്കുക. ഒന്ന്‌ ഐഎസ്‌എല്‍ മൂന്നാം സീസണില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ തോല്‍ക്കാത്തെ ഏക ടീം ഡല്‍ഹിയാണ്‌. അതേപോലെ സ്വന്തം ഗ്രൗണ്ടില്‍ 18 ഗോളുകളാണ്‌ ഇതുവരെ സന്ദര്‍ശകരായ ടീമുകള്‍ക്ക്‌ ഡല്‍ഹി സമ്മാനിച്ചിരിക്കുന്നത്‌.

 

ഡല്‍ഹിയുടെ പരിശീലകന്‍ ജിയാന്‍ ലൂക്ക സാംബ്രോട്ട എടുത്തു പറയുന്നതും ഈ തിണ്ണമിടുക്കിനെക്കുറിച്ചാണ്‌. സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ നേട്ടം ഡല്‍ഹിയ്‌ക്കുണ്ട്‌. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും സാംബ്രോട്ട പറഞ്ഞു.

 

എന്നാല്‍ ഡല്‍ഹിയെ നിരാശപ്പെടുത്തുന്നത്‌. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനകളായ മാഴസിലീഞ്ഞ്യോയും റിച്ചാര്‍ഡ്‌ ഗാഡ്‌സെയും ആദ്യ പാദത്തില്‍ കേരള ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധ പൂട്ടില്‍ വീണുപോയതാണ്‌. അതേപോലെ ടീമിന്റെ മാര്‍ക്വീതാരം ഫ്‌ളോറന്റ്‌ മലൂദയ്‌ക്കും ഗോള്‍ മുഖം വരെ കുതിച്ചെത്തുവാന്‍ കഴിഞ്ഞതിനപ്പുറം മറ്റൊന്നും ചെയ്യാനായില്ല.

 

കഴിഞ്ഞ സീസണിലെ ദുരന്തം ആവര്‍ത്തികരുതേ എന്ന പ്രാര്‍ത്ഥനയാണ്‌ ഡല്‍ഹി ആരാധകര്‍ക്കുള്ളത്‌. കഴിഞ്ഞ തവണ സെമിഫൈനലില്‍ എഫ്‌.സി.ഗോവയോടാണ്‌ ഡല്‍ഹിക്കു തോല്‍വി സമ്മതിക്കേണ്ടിവന്നത്‌. മറ്റൊരു രസകരമായ കണക്ക്‌ കഴിഞ്ഞ മൂന്ന്‌ ഐഎസഎല്‍ നോക്ക്‌ ഔട്ട്‌ മത്സരങ്ങളില്‍ കേവലം ഒരു ഗോള്‍ മാത്രമെ ഡല്‍ഹിക്കു നേടാന്‍ കഴിഞ്ഞിട്ടുള്ളു. അതേസമയം ഇന്ന്‌ രണ്ട്‌ ഗോളുകള്‍ അടിച്ചാല്‍ മാത്രമെ ഡല്‍ഹിക്കു ജയിക്കാനാകൂ.എന്നാല്‍ കേരള ബ്ലാസറ്റേഴ്‌സിനു സമനില പിടിച്ചാലും ഫൈനലിലേക്കു ചീട്ട്‌ വാങ്ങി 18നു കൊച്ചിയില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ സൂപ്പര്‍ സണ്‍ഡേ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഫൈനലില്‍ കളിക്കാം.

 

എന്നാല്‍ ബ്ലാസറ്റേഴ്‌സിന്റെ ഇതുവരെയുള്ള എവേ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കോച്ച്‌ സ്റ്റീവ്‌ കോപ്പലിന്റെ ആത്മവിശ്വാസം ചോരും. നെഗറ്റീവ്‌ ഗോളുകളുമായി സെമിയില്‍ എത്തിയ ഏക ടീമും കേരള ബ്ലാസറ്റേഴ്‌സ്‌ ആണ്‌. 13 ഗോളുകള്‍ അടിച്ചപ്പോള്‍ തിരിച്ചുവാങ്ങിയത്‌ 15 ഗോളുകളാണ്‌. തിരിച്ചുവാങ്ങിയ ഗോളുകളില്‍ 11 ഉം എവേ മത്സരങ്ങളില്‍ നിന്നും വാങ്ങിക്കൂട്ടിയതാണ്‌. എവേ മത്സരങ്ങളില്‍ ആകെ നാല്‌ ഗോളുകള്‍ മാത്രമെ കേരളബ്ലാസറ്റേഴ്‌സിനു ഇതുവരെ അടിക്കാന്‍ കഴിഞ്ഞിട്ടുള്ളു.

 

ഈ ഘട്ടത്തില്‍ ടീമിനു മുന്നില്‍ ഒരു ലക്ഷ്യം മാത്രമെയുള്ളു. കളിക്കുക എന്നതുമാത്രം. ഒരു ഗോളിന്റെ മികവ്‌ നിലനിര്‍ത്തുവാന്‍ വേണ്ടി സമനിലക്കു വേണ്ടി പ്രതിരോധത്തില്‍ ഊന്നിയുള്ള കളി വേണമോ അഥവാ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കണമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാവില്ല. ഏതു മത്സരത്തിനു ഒരു വേലിയിറക്കം ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ഹോം ടീമിനു സമ്മര്‍ദ്ദം ഏറെയാണ്‌ അവര്‍ക്കു ജയിക്കാന്‍ ഗോളുകള്‍ വേണം. അതേപോലെ ബ്ലാസ്‌റ്റേഴ്‌സ്‌ 1-0നു മുന്നില്‍ നില്‍ക്കുകയാണെന്ന ചിന്തയിലായിരിക്കും ഡല്‍ഹി. ആദ്യ മത്സരത്തിലെ വിജയം നിലനിര്‍ത്താന്‍ ബ്ലാസറ്റേഴ്‌സ്‌ ശ്രമിക്കും. കളിക്കളത്തില്‍ എന്ത്‌ സംഭവിക്കുമെന്ന കാര്യം ഇനി നേരില്‍ കാണാമെന്നും സ്‌റ്റീവ്‌ കോപ്പല്‍ പറഞ്ഞു.

 

ഈ സീസണില്‍ ഡല്‍ഹിയില്‍ ഗോള്‍ നേടാന്‍ കഴിയാത്ത ഏകടീമും കേരള ബ്ലാസ്‌റ്റേഴ്‌സാണ്‌. തുടര്‍ച്ചയായി നാല്‌ എവേ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ പോയ ടീമും കൂടിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. എന്നാല്‍ സെമിഫൈനലിനു മുന്‍പ്‌ കൊച്ചിയില്‍ ഡല്‍ഹിയോട്‌ ഗോള്‍ രഹിത സമനിലയും ഡല്‍ഹിയില്‍ 0-2നു തോല്‍ക്കുകയും ചെയ്‌ത ശേഷമായിരുന്നു ആദ്യ പാദ സെമിഫൈനലില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്‌. ലീഗ്‌ റൗണ്ടിലെ തന്ത്രങ്ങള്‍ക്കും ചരിത്രത്തിനും സെമിഫൈനില്‍ പ്രസക്തിയില്ല എന്ന്‌ കേരള ബ്ലാസ്റ്റേഴ്‌സ്‌ തെളിയിച്ചുകഴിഞ്ഞു.
കൊച്ചിയില്‍ അരങ്ങേറുവാന്‍ പോകുന്ന ആദ്യത്തെ ഐഎസ്‌എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ്‌ ഇറങ്ങുന്നതും കിരീടം നേടുന്നതും സ്വപ്‌നം കാണുന്ന ആരാധകരെ ഇന്ന്‌ വിനീതും കൂട്ടരും നിരാശരാക്കില്ലെന്നു പ്രതീക്ഷിക്കാം.

 

്‌ബ്ലാസ്‌റ്റേഴ്‌സ്‌ കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ ആദ്യ പാദത്തില്‍ വിന്യസിച്ച 4-4-1-1 ഫോര്‍മേഷന്‍ തന്നെയാകും ഇന്നും ഉപയോഗിക്കാന്‍ സാധ്യത. നാസനെയും റാഫിയെയും മുന്നില്‍ നിര്‍ത്തി. ബെല്‍ഫോര്‍ട്ട്‌, വിനീത്‌ എന്നിവരെ അറ്റാക്കിങ്ങ്‌ മിിഡ്‌ഫീല്‍ഡര്‍മാരായി ഉപയോഗിച്ചത്‌ കഴിഞ്ഞ മത്സരത്തില്‍ വിജയകരമായി. അസ്രാക്‌ മഹ്‌്‌മത്‌, മെഹ്‌താബ്‌ ഹൂസൈന്‍ എന്നിവര്‍ക്കു പിന്നില്‍ ഡിഫെന്‍ഡില്‍ ഹ്യൂസും സെഡ്രിക്‌ ഹെങ്‌ബര്‍ട്ടും വശങ്ങളില്‍ ഹോസുവും ജിങ്കനും പ്രതിരോധകോട്ട ഒരുക്കും. ഒരുവിദേശ താരത്തിനെ അധികരമായി പ്രയോജനപ്പെടുത്താനുള്ള അവസരം ഉള്ളതിനാല്‍ ഇന്നും ഗ്രഹാം സ്റ്റാക്കിനു പകരം സന്ദിപ്‌ നന്ദിയാകും ഗോള്‍ കീപ്പര്‍ ആകുക.

 

ഡല്‍ഹി കോച്ച്‌ ജിയാന്‍ ലൂക്ക സാംബ്രോട്ട കഴിഞ്ഞ മത്സരത്തില്‍ ഉപയോഗിച്ച 4-1-4-1 ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്‌. മുന്‍ നിരയില്‍ ഗാഡ്‌സെയും തൊട്ടുപിന്നില്‍ കീന്‍ ലൂയിസ്‌, ഫ്‌ളോറന്റ്‌ മലൂദ, മിലന്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close