Uncategorized

സഹോദരന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പണത്തിനായി എടിഎം ക്യൂവിൽ നിൽക്കേണ്ടി വന്ന ഗതികേട് ഷാഹിദ കമാൽ വിവരിക്കുന്നു,ഷാഹിദയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർലോകം

“വളരെ വേദനയോടു കൂടി എഴുതുന്ന ജീവിത യാഥാർഥ്യമാണ്.ഒരിക്കലും ഇതിനെ രാഷ്ട്രീയമായി കാണരുത്.ഏതൊരു ഭരണകൂടവും ജനങ്ങളോടാണ് കടപ്പെട്ടിരിക്കേണ്ടത്.അവിടുത്തെ ജനങ്ങളാണ് ഏറ്റവും വലിയ സ്വത്ത്.നോട്ട് നിയന്ത്രണം വന്നപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നിരുന്നു.അന്നും ഞാൻ പറഞ്ഞത് നല്ല തീരുമാനം,പക്ഷെ ജനങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാകരുത് എന്നാണ്.

 

ഒരാഴ്ച മുമ്പ് എന്റെ സഹോദരൻ മരണപ്പെട്ടപ്പോൾ ഞങ്ങളുടെ കുടുമ്പത്തിനു താങ്ങാൻ കഴിയാത്ത വേദനയാണ് ഉണ്ടായത്.എന്നാൽ അതിലും എത്രയോ വലിയ മാനസിക വേദനയും നിരാശയും ആണ് ഞങ്ങൾ സഹോദരങ്ങൾ പിന്നീട് അനുഭവിച്ചത്.സ്വന്തം സഹോദരന്റെ മയ്യം വീട്ടിൽ കിടത്തിയിട്ട്, മരണാനന്തര ചെലവുകൾക്ക് വേണ്ടി, atm കൗണ്ടറിനു മുന്നിൽ മണിക്കൂറുകളോളം q നിൽക്കേണ്ടി വന്ന ഞങ്ങൾ സഹോദരങ്ങളുടെ ഗതികേട് സഹിക്കാൻ കഴയില്ല.പൊറുക്കാൻ കഴയില്ല.

 

ഞങ്ങളെപ്പോലെ എത്രയോ സഹോദരങ്ങൾ, മക്കൾ,മാതാപിതാക്കൾ,ഭർത്താവ്, ഭാര്യ തുടങ്ങിയവർ ഈ സാഹചര്യം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് ഇതിനു ഉത്തരവാദികൾ അറിയുന്നുണ്ടോ?

 

മരണം സത്യമാണ്,അപ്രതീക്ഷവും ആണ്.ആ വേദനയേക്കാൾ വലിയ വേദനയും അപമാനവും അനുഭവിക്കേണ്ടി വന്ന ഞങ്ങളെ പോലുള്ളവരുടെ ശാപം ശ്രീ.മോഡി സർക്കാരിനെ പിന്തുടരും.ഒരു സംശയവും വേണ്ട.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close