KeralaNews

വടക്കാഞ്ചേരി പീഡനക്കേസ്:ഇരയുടെ പേര് വെളിപ്പെടുത്തിയതിന് അനിൽ അക്കര എംഎൽഎക്കെതിരെ കേസ്

വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ അനില്‍ അക്കര എംഎല്‍എക്കെതിരെ ഈസ്റ്റ് പൊലീസ് കേസ്. ഐപിസി 228 (എ) വകുപ്പുപ്രകാരമാണു കേസ്. വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ രണ്ടുതവണയാണ് അനില്‍ അക്കര എംഎല്‍എ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നു.

 

പറപ്പൂക്കര സ്വദേശി പി.സി. രവിയാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്. ഇരയുടെ പേരു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സിപിഐഎം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close