KeralaNews

പൊലീസിൽ പുതിയ പരിഷ്കാരങ്ങളുമായി പിണറായി സർക്കാർ,റൈറ്റർ രാജ് അവസാനിപ്പിക്കും,എഫ്ഐആർ ഓൺലൈനിൽ

പൊലീസ് സ്റ്റേഷനിൽ ഇനി ജനറൽ ഡയറി മുതൽ കുറ്റപത്രം വരെ ഓൺലൈനിൽ.ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസ് പ്രകാരം നടപടികൾ വേഗത്തിലാക്കാൻ ഡിജിപി നിർദ്ദേശം നൽകി.സ്റ്റേഷന്‍റെ പ്രവർത്തനം പ്രതിപാദിക്കുന്ന ജനറൽ ഡയറി,കേസുകളുടെ പ്രഥമ വിവര റിപ്പോർട്ടുകൾ എന്നിവയൊന്നും ഇനി കടലാസിൽ പാടില്ല.കോടതിയിൽ ഇനി പ്രിന്‍റ് ഔട്ടുകൾ ആണ് നൽകേണ്ടത്.

 

പുതിയ മാറ്റത്തിന് എല്ലാവരും പരിശീലിക്കണം.ആറു മാസത്തിനുളളിൽ എല്ലാവരും പുതിയ സംവിധാനത്തിലേക്ക് മാറണം.കീ‍ഴ്ജീവനക്കാരുടെ ക‍ഴിവ് മേലുദ്യോഗസ്ഥർ പരിശോധിക്കുകയും വേണം.ഏതെങ്കിലും അവസ്ഥയിൽ പേപ്പർ ഉപയോഗിക്കേണ്ടി വന്നാൽ മേലുദ്യോഗസ്ഥന്‍റെ രേഖാമൂലമുളള അനുമതി വാങ്ങണം.എഫ്.ഐ.ആര്‍. നവംബര്‍ 15 മുതല്‍ പൊലീസ് വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close