KeralaNews

ആറൻമുളക്ക് സുല്ല്,എരുമേലി വിമാനത്താവളവുമായി സംസ്ഥാന സർക്കാർ

ആറൻമുളക്ക് പകരം എരുമേലി വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാർ.ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ വിമാനത്താവളം വേണമെന്ന് സംഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

സ്ഥലം കണ്ടെത്തിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് പ്രജാപതി രാജു വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി.എരുമേലിയിൽ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വിനോദ സഞ്ചാരികള്‍ക്കായി ബേക്കലിലും ഇടുക്കിയിലും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങാന്‍ എയര്‍ സ്ട്രിപ് വേണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close