NationalNews

1000, 500 നോട്ടുകള്‍ സംഭാവന നല്‍കി കള്ളപ്പണക്കാര്‍; ആരാധനലായങ്ങള്‍ക്കും, മതസ്ഥാപനങ്ങള്‍ക്കും ലഭിച്ചത് ലക്ഷങ്ങള്‍.

ചെന്നൈ ;   500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ കോളടിച്ചത് രാജ്യത്തെ ആരാധനാലയങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും. മോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ തമിഴ്‌നാട്ടിലെ ജലകണ്‌ഠേശ്വരര്‍ ക്ഷേത്രത്തിന് 500, 1000 നോട്ടുകള്‍ മാത്രമായി സംഭാവന ലഭിച്ചത് 44 ലക്ഷം രൂപ പണം ബാങ്കില്‍ നിക്ഷേപിക്കാനാണു ക്ഷേത്രാധികാരികളുടെ തീരുമാനം. ക്ഷേത്രത്തിനു ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിതെന്നു ക്ഷേത്ര സെക്രട്ടറി എസ്.സുരേഷ് കുമാര്‍ പറഞ്ഞു.

ചെന്നൈയില്‍നിന്ന് 137 കിലോമീറ്റര്‍ അകലെയുള്ള ജലകണ്‌ഠേശ്വരര്‍ ക്ഷേത്രം, 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ശിവനാണ് പ്രധാന പ്രതിഷ്ഠ. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ മൂലം നാനൂറ് വര്‍ഷത്തോളം ആരാധന നടത്താതെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നീട് 1981 ലാണ് ക്ഷേത്രം പുനരുദ്ധരിച്ച് ആരാധന നടത്തിത്തുടങ്ങിയത്. പുരാവസ്തുവകുപ്പിന്റെ കീഴിലാണ് ഇപ്പോള്‍ ക്ഷേത്രം.
കൈവശമിരിക്കുന്ന പണം ചെലവഴിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കള്ളപ്പണക്കാര്‍ ക്ഷേത്രങ്ങള്‍ക്കും മറ്റും വന്‍തോതില്‍ സംഭാവന നല്‍കാന്‍ ആരംഭിച്ചതോടെയാണ് ആരാധനാലയങ്ങളിലേക്കു സംഭാവനകള്‍ ഒഴുകിത്തുടങ്ങിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close