Life

ആ കുട്ടി എന്‍റെ അടുത്ത് വരുമ്പോൾ ആത്മഹത്യയുടെ വക്കിലായിരുന്നു.ഞാൻ കമ്മ്യൂണിസ്റ്റുകാരി,നീതിക്ക് വേണ്ടി പോരാടും,പിണറായി സർക്കാർ വേണ്ട നടപടി കൈക്കൊ‍ള്ളുമെന്ന് എനിക്കുറപ്പുണ്ട് – ഭാഗ്യലക്ഷ്മി ന്യൂസ്ദെൻ ഡോട്ട് കോമിനോട്

തൃശൂരിലെ കൂട്ട ബലാത്സംഗം പുറത്തു കൊണ്ടു വന്ന ഭാഗ്യലക്ഷ്മിക്ക് ഓരോ ദിവസവും സംഭവ ബഹുലമാണ്.ഡബ്ബിങ്ങിലായാലും ടെലിവിഷൻ അവതരണത്തിലായാലും സിനിമാഭിനയത്തിലായാലും ഭാഗ്യലക്ഷ്മി സമം 100 ശതമാനം എന്നതാണ്.ഒരു ടെലിവിഷൻ ഷോയിൽ നിരാംബരായ സ്ത്രീകൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചുളള ചർച്ചക്ക് ശേഷമാണ് തൃശൂരിൽ നിന്ന് ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഫോൺവിളി എത്തുന്നത്.കരഞ്ഞു കൊണ്ട് ആ യുവതി പറഞ്ഞ കാര്യങ്ങൾ മനസിൽ കൊണ്ടു.അത് ഫേസ്ബുക്ക് കുറിപ്പായി.അത് വാർത്തയായി.ഒടുവിൽ ആ യുവതിക്ക് മുന്നിൽ നീതിയുടെ വെളിച്ചം തെളിഞ്ഞു.ഭാഗ്യലക്ഷ്മി ന്യൂസ്ദെൻ ഡോട്ട് കോമിനോട് സംസാരിക്കുന്നു.

 

 

*എങ്ങിനെയാണ് ഭാഗ്യലക്ഷ്മി ഈ വിഷയത്തിൽ ഇടപെടുന്നത്…?
#ഒരു ടെലിവിഷൻ ചാനലിൽ സ്ത്രീ വിഷയ സംബന്ധിയായ ചർച്ച ക‍ഴിഞ്ഞിറങ്ങവെയാണ് എനിക്ക് ഈ പെൺകുട്ടിയുടെ ഫോൺ കോൾ വരുന്നത്.ബലാത്സംഗത്തിനിരയായ സ്ത്രീയാണെന്ന് പറഞ്ഞായിരുന്നു തുടക്കം.കരഞ്ഞു കൊണ്ട് തനിക്ക് സംഭവിച്ച കാര്യങ്ങൾ ആ പെൺകുട്ടി തുറന്നു പറഞ്ഞു.ഞാൻ ഓരോ കാര്യവും എടുത്തെടുത്ത് ചോദിച്ചു.തെറ്റ് പറ്റരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.വളരെ നിഷ്കളങ്കയായ അനുഭ‍‍വകഥയാണിതെന്ന് എനിക്ക് തോന്നി.അത് മനസിൽ വിങ്ങലായി.പ്രതികരിക്കേണ്ടേ എന്ന് മനസ് പറഞ്ഞു തുടങ്ങി.അങ്ങിനെയാണ് ഫേസ്ബുക്കിൽ കുറിക്കുന്നത്.‍വളരെ കുറച്ചു പേരാണത് കണ്ടത്.പിന്നീട് ഓൺലൈൻ മീഡിയയിൽ അത് വന്നു.പിന്നത് വൈറലായി.

 

 

*സാധാരണ സെലിബ്രിറ്റികൾ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് പതിവ്.പക്ഷെ ഭാഗ്യലക്ഷ്മി ഇതിൽ ഇടപെട്ടു…
#ഞാൻ എപ്പോ‍ഴും അങ്ങിനെയാണ്.ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ മുൻ പിൻ നോക്കാറില്ല.സ്കൂൾ കാലത്ത് തൊട്ടു ഇതാണ് ശീലം.ഈ പെൺകുട്ടിയുടെ ദൈന്യത കണ്ട് ഞാൻ എങ്ങിനെ പിന്മാറാനാണ് ?

 

 

*ഈ പ്രശ്നത്തിലെ കുറ്റാരോപിതരിൽ പ്രധാനി ഒരു ജനപ്രതിനിധിയാണ്,പ്രത്യേകിച്ച് സിപിഐഎംകാരനാണ്.ഈ ചിന്തകൾ പിന്തിരിപ്പിച്ചില്ലേ…?
്#ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ്,സിപിഐഎംകാരിയാണ്.അതിൽ ഞാൻ അഭിമാനിക്കുന്നത്.എന്‍റെ പാർട്ടിയിൽ പെട്ട ഒരാളുടെ നേർക്കാണ് ആരോപണം.അപ്പോൾ ഞാൻ ഇടപെടേണ്ടേ..?ആയിരക്കണക്കിനാളുകൾ രക്തം നൽകി വളർത്തിയ പാർട്ടിയാണിത്,അപ്പോൾ ഞാൻ ഇടപെടേണ്ടേ.പാർട്ടിയിൽ ഇത്തരം പു‍ഴുക്കുത്തുകൾ ഉണ്ടാകാതിരിക്കാൻ നോക്കേണ്ട ചുമതല ആ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന എന്‍റെ കൂടെ ആണ്.പാർട്ടി നേതാക്കളാരും എന്നെ തെറ്റിദ്ധരിക്കില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.

 

 

*ഈ സർക്കാർ ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യും എന്നാണ് വിശ്വസിക്കുന്നത്…?
#എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനിൽ നല്ല വിശ്വാസമുണ്ട്.അനീതി അദ്ദേഹം വെച്ചു പൊറുപ്പിക്കില്ല.പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അങ്ങിനെ തന്നെ.ഈ പെൺകുട്ടിക്ക് നീതി ലഭിക്കും എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close