KeralaNews

അ‍ഴിമതിക്കാരായ ഉദ്യോഗസ്ഥർ ബ്ലാക്ക്മെയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്,മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ അവിഹിത കൂട്ടുകെട്ടുണ്ടെങ്കിൽ അതിനു അറുതി വരുത്തണമെന്നും പിണറായിയുടെ വിശ്വസ്തൻ

അ‍ഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് ഭരണ സ്തംഭനം ഉണ്ടാക്കുന്നുവെന്ന ആരോപണത്തിനെതിരെ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഇടതു സഹയാത്രികനുമായ ടെറിയാൻ ഫിലിപ്പ്,അ‍ഴിമതിക്കാരുടെ ഒരു ലോബി സർക്കാരുകൾ മാറുമ്പോ‍ഴും സെക്രട്ടറിയേറ്റിൽ സജീവമാണ്.ഇവരുടെ വിളയാട്ടം അവസാനിപ്പിച്ചേ മതിയാകൂ എന്നും ചെറിയാൻ ഫിലിപ്പ്.ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം –

 

“വിജിലൻസ് അന്വേഷണത്തെ ഭയപ്പെടുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥ പ്രമാണിമാർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിൽ ഒരു ഭരണ സ്തംഭനമുണ്ടെന്ന ദുഷ്‌പ്രചരണം ഇവരുടെ സമ്മർദ്ധ തന്ത്രത്തിന്റെ ഭാഗമാണ്. ആരോപണവിധേയരായ ഉദ്യോഗസ്ഥർ സത്യസന്ധരാണോയെന്ന് വിധിയെഴുതേണ്ടത് വിജിലൻസ് കോടതിയാണ്. ഏതു ഭരണം വന്നാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരു ലോബി സെക്രട്ടറിയേറ്റിൽ പ്രബലമാണ്. ഇവരുടെ സംഘടിത നീക്കങ്ങളെ ചെറുക്കാൻ അഴിമതിക്കാരല്ലാത്തവർക്കു കഴിയുന്നില്ല. മന്ത്രിമാരെ അഴിമതിയിലേക്കു വലിച്ചിഴക്കുകയും അഴിമതിവിഹിതം കണക്കു പറഞ്ഞു വാങ്ങുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വിളയാട്ടം അവസാനിപ്പിച്ചേ മതിയാവൂ. ഉദ്യോഗസ്ഥർ മുൻകൈ എടുക്കാതെ ഭരണ തലത്തിൽ ഒരു അഴിമതിയും നടക്കില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ ഏതെങ്കിലും അവിഹിത കൂട്ടുകെട്ടുണ്ടെങ്കിൽ അതിനു അറുതി വരുത്തണം.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close