NewsWorld

ഇന്ത്യക്ക് വെല്ലുവിളിയായി ചൈന- പാക്കിസ്ഥാന്‍ സൈനിക കരാര്‍,നൽകുന്നത് 8 സൈനിക അന്തര്‍വാഹിനി

പാക്കിസ്ഥാന് 8 സൈനിക അന്തര്‍വാഹിനി നല്‍കാന്‍ കരാറിലേര്‍പ്പെട്ടതായി ചൈന. ചൈനയുടെ എക്കാലത്തെയും വലിയ ആയുധക്കച്ചവടങ്ങളിലൊന്നാണിത്. 5 ബില്യണ്‍ ഡോളറിനാണ് കരാര്‍. ചൈന- പാക്കിസ്ഥാന്‍ കരാര്‍ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നതാണ്.ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്നത്തിൽ തങ്ങൾ പാക്കിസ്ഥാനൊപ്പമാണെന്ന് പ്രഖ്യാപിക്കുന്നതാണ് ചൈനയുടെ നീക്കം.

 

അടുത്തിടെ പാക്കിസ്ഥാന് യുദ്ധ വിമാനങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. എട്ട് F-16 വിമാനം നല്‍കാനുള്ള തീരുമാനമാണ് അമേരിക്ക മരവിപ്പിച്ചത്. തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ അമേരിക്ക സബ്സിഡി നല്‍കിയാണ് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കിയിരുന്നത്.എന്നാൽ അമേരിക്കയുടെ സ്ഥാനത്തേക്കാണ് ഇപ്പോൾ ചൈന വരുന്നത്.മേഖലയിലെ തന്ത്രപ്രധാന പങ്കാളിയ്ക്കി പാക്കിസ്ഥാനെ മാറ്റാനാണ് ചൈനയുടെ നീക്കം.ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിൽ പാക്കിസ്ഥാനെ വിമർശിക്കാൻ ഇന്ത്യയെ ചൈന അനുവദിച്ചിരുന്നില്ല.

 

ഒക്ടോബര്‍ 12ന് പാക്കിസ്ഥാന് സൈനിക ആവശ്യങ്ങള്‍ക്കുള്ള അന്തര്‍വാഹിനി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാറിന് അന്തിമ രൂപമാകുന്നത്. 2023ഓടെ ആദ്യ അന്തര്‍വാഹിനി നല്‍കാമെന്നും ശേഷിച്ചവ 2028ഓടെ നല്‍കാമെന്നുമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close