KeralaNews

ക്ഷേത്രത്തിനായി തേക്ക് സൗജന്യമായി ആവശ്യപ്പെട്ട സംഭവത്തിൽ ജയരാജൻ്റെ വിശദീകരണം,ഇരിണാവ് ക്ഷേത്രം കുടുംബക്ഷേത്രമല്ല,ഭാരവാഹികളുടെ കത്ത് കൈമാറുക മാത്രമാണ് ചെയ്തത്

ഇരിണാവ് ക്ഷേത്രത്തിന് സൗജന്യമായി വനംവകുപ്പിനോട് തേക്ക് ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മുൻ വ്യവസായ മന്ത്രി ഇപി ജയരാജൻ രംഗത്ത്.ഇരിണാവ് ക്ഷേത്രം തൻ്റെ കുടുംബ ക്ഷേത്രമല്ലെന്ന് ഇപി ജയരാജൻ.ക്ഷേത്രം ദേവസ്വത്തിൻ്റേതാണ്.ഭാരവാഹികൾ നൽകിയ അപേക്ഷ കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും ഇപി ജയരാജൻ വിശദീകരിക്കുന്നു.വിവാദത്തിന് പിന്നിൽ ബോധപൂർവമായ ഗൂഡാലോചനയുണ്ടെന്നും ജയരാജൻ ആരോപിച്ചു.

 

ബന്ധുനിയമനത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജൻ മറ്റൊരു വിവാദത്തിൽ കൂടി പെട്ടതിനു പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.മന്ത്രിയായിരിക്കെ ഇരിണാവ് ക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് മീറ്റർ തേക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് വനംമന്ത്രിക്ക് ജയരാജൻ കത്തയച്ചത് വിവാദമായിരുന്നു.

 

ഇപി ജയരാജൻ്റെ ശുപാർശ വനംമന്ത്രി കെ രാജു കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറിയിരുന്നു.കണ്ണവം ഡിവിഷണിലെ ഡിഎഫ്ഒ തേക്കിനെ കുറിച്ച് അന്വേഷണവും നടത്തി.കണ്ണവം വനത്തിൽ ഇതിനു മാത്രം തേക്കില്ലെന്നും ഇത്രയധികം തേക്ക് കണ്ടെത്തി നൽകാൻ ചട്ടം അനുവദിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകിയതിനെ തുടർന്ന് പദ്ധതി നടക്കാതെ പോകുകയായിരുന്നു.വ്യവസായ മന്ത്രിയുടെ ലെറ്റർ പാഡിൽ ശുപാർശ ലഭിച്ചുവെന്ന് വനം മന്ത്രി രാജു സ്ഥിരീകരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close