KeralaNews

സോളാർ പാനൽ സ്ഥാപിച്ചതിൽ ക്രമക്കേട്,വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാർശ

വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യപരിശോധനാ വിഭാഗം. പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ശുപാർശ. തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ധൃതിപിടിച്ച്‌ ഇലക് ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതിലും ഖജനാവിന് ലക്ഷങ്ങളുടെ നഷ് ടമുണ്ടായതായി പരിശോധനയില്‍ കണ്ടെത്തി.ജേക്കബ് തോമസ് ഡയറക് ടറായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലാണ് വീഴ്ച കണ്ടെത്തിയിരിക്കുന്നത്.

 

വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള 14 ഓഫീസുകളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍ പാനലുകളാണ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. രണ്ടേകാൽ കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതി ഏതാണ്ട് ആറ് കോടി രൂപക്കാണ് പൂര്‍ത്തിയാക്കിയത്. അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടാതെ നടത്തിയ പദ്ധതിയില്‍ വലിയതുറ ഓഫീസിലെ പാനല്‍ മാത്രമാണ് ഭാഗികമായി എങ്കിലും പ്രവര്‍ത്തിക്കുന്നത്. മറ്റ് 13 ഓഫീസുകളില്‍ സ്ഥാപിച്ച പാനലുകളെല്ലാം പ്രവര്‍ത്തനരഹിതമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close