NationalNews

മിന്നലാക്രമണ വിവരങ്ങൾ പുറത്തു വിടില്ലെന്ന് പ്രതിരോധമന്ത്രി

അതിര്‍ത്തിയിലെ നിയന്ത്രണ രേഖ കടന്ന് പാകിസ്താന്‍ അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്താനെതിരായ നടപടിക്ക് പ്രതിരോധ മന്ത്രിയെ അനുമോദിക്കാനായി ബിജെപി ഉത്തര്‍പ്രദേശ് ഘടകം നടത്തിയ പരിപാടിയിലായിരുന്നു പരീക്കറിന്റെ പ്രതികരണം.

 

ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്.സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ശക്തികളുടെ ദേശ സ്നേഹം സംശയത്തിന്റെ നിഴലിലാണെന്നും ആരോപണവും പരീക്കര്‍ ഉന്നയിച്ചു.

 

ഇന്ത്യയിലുള്ള നിരവധി പേര്‍ രാജ്യത്തോട് കൂറുള്ളവരല്ലെന്നും, അങ്ങനെയുള്ളവരാണ് ഇന്ത്യന്‍ സേനയെ കുറ്റപ്പെടുത്തില്ലെന്നുമാണ് പരീക്കറിൻ്റെ വാദം. എന്നാല്‍ ഇങ്ങനെയുള്ളവരെ വിശ്വസിപ്പിക്കാനായി തെളിവുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാകിസ്താനി പൊലീസ് ഓഫീസര്‍ നടത്തിയ പരാമര്‍ശവും പരീക്കര്‍ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close