KeralaNews

സ്വാശ്രയ ചർച്ച പരാജയം,നിരാഹാരത്തിന് പുതിയ എംഎൽഎമാർ

സ്വാശ്രയ പ്രവേശന വിഷയത്തിൽ മാനേജ്മെന്റുകളും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ ധാരണയായില്ല.ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി മൂന്നുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഫീസ് ഇളവോ സ്കോളർഷിപ്പോ സ്കോളർഷിപ്പോ നൽകാനാവില്ലെന്നു മാനേജ്മെന്റുകൾ അറിയിച്ചു. ഇത് അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്.

 

ഫീസ് ഇളവു സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ ചർച്ച നടത്തിയിരുന്നില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.പ്രവേശന നടപടികൾ മാത്രമാണ് ചർച്ച ചെയ്തതെന്ന് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി പി.കൃഷ്ണദാസ് അറിയിച്ചു.

 

സ്വാശ്രയ ഫീസ് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎൽഎമാരെ ആശുപത്രിയിലേക്കു മാറ്റി. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെയാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ഇവർക്കു പകരം എംഎൽഎമാരായ വി.ടി.ബൽറാമും റോജി എം.ജോണും സമരം ഏറ്റെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close