Life

ഒപ്പം കളക്ഷനെക്കുറിച്ച് അജു ഇടുന്ന പോസ്റ്ററുകള്‍ ഒരല്‍പം ഓവറാണ്; നക്കാപ്പിച്ച വാങ്ങി കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയുടെ പ്രൊമോഷനു വേണ്ടി ഒരു ബംഗാളിയെ പ്പോലെ പണിയെടുക്കുന്നവന്‍ എന്നും കല്യാണരാമനിലെ ദിലീപിന്റെ കഥാപാത്രത്തെ ഓര്‍മിപ്പിച്ചു കൊണ്ട്, സിനിമയുടെ ഷൂട്ട് മുതല്‍ റിലീസ് വരെ എല്ലാ പരിപാടികള്‍ക്കും ഉള്ള പ്രൊമോഷനും ഒറ്റയ്ക്കു ചെയ്യും ഈ അജു വര്‍ഗീസ് തുടങ്ങിയ സോഷ്യല്‍ മാഡിയ ട്രോളുകള്‍ എല്ലാം വളരെ പോസറ്റീവ് സെന്‍സില്‍ എടുത്തുകൊണ്ട്, ആ ട്രോളുകളും സന്തോഷത്തോടെ തന്റെ പേജിലൂടെ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.

അജുവിന്റെ ഈ സന്മനസിനെ എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്.
ആര്‍ക്കും ഒരു കുറ്റവും പറയാന്‍ ഉണ്ടായിരുന്നില്ല. ആന്റണി പെരുമ്ബാവൂരില്‍ നിന്നും നക്കാപ്പിച്ച വാങ്ങിയിട്ടാണോ ഇങ്ങനെ സിനിമയെ പ്രൊമോട്ട് ചെയ്യുന്നത് എന്ന് ഒരാള്‍ ചോദിച്ചു. ഇന്ന് രാവിലെയാണ് ആയാളുടെ സ്റ്റാറ്റസ് അജു തന്റെ പേജിലൂടെ ഷെയര്‍ ചെയ്തത്. മണിക്കൂകള്‍ക്കകം ആ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു.

ദയവ് ചെയ്ത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരുകള്‍ ഇത്തരം വിലകുറഞ്ഞ തര്‍ക്കങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്. എന്ന് അജു പറയുന്നു. അജു കൂടി കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ ചിത്രം ‘ഒപ്പ’ത്തിന്റെ കളക്ഷന്‍ പറഞ്ഞുള്ള പോസ്റ്റര്‍ മറ്റ് സിനിമകളുടെ പോസ്റ്ററുകളോടൊപ്പം അജു സ്വന്തം വാളില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഒപ്പ’ത്തിന്റെ പ്രൊമോഷന്‍ അജു പണം വാങ്ങി നടത്തുന്നതാണെന്നായിരുന്നു ‘ഫേക് ഐഡിയാണെന്ന് തോന്നുന്നു’വെന്ന് അജു തന്നെ നിരീക്ഷിച്ച ഒരു അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കമന്റ്.

അതിനു ശേഷം വന്ന മറ്റൊരു ട്രോളും അജു പോസ്റ്റ് ചെയ്തിട്ടുണ്ട്…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close