NewsWorld

സിന്ധുനദീജല ഉടമ്പടി റദ്ദാക്കാൻ അനുവദിക്കില്ലെന്ന് പാക്കിസ്താൻ

സിന്ധുനദീജല ഉടമ്പടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്താന്‍..പാകിസ്താന്‍ പാര്‍ലമെന്റില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

അന്താരാഷ്ട്ര നിയമമനുസരിച്ച് ഇന്ത്യക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാനാവില്ല. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിരുന്നില്ലെന്നും സര്‍താജ് അസീസ് ഓര്‍മിപ്പിച്ചു.

 

കശ്മീര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച് പാകിസ്താന്‍ 56 രാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close