KeralaNews

യൂത്ത് കോണ്‍ഗ്രസ് സമരം എംഎല്‍എമാര്‍ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ സമരം എംഎല്‍എമാര്‍ ഏറ്റെടുത്തേക്കും. എട്ട് ദിവസമായി നിരാഹാര സമരത്തിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെയും ഉപാധ്യക്ഷന്‍ സി.ആര്‍.മഹേഷിനെയും പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് എംഎല്‍എമാര്‍ സമരം ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ സമരം ഏറ്റെടുക്കട്ടെയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യുഡിഎഫ് യോഗത്തിലുണ്ടാകും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close