NationalNews

ഒരു കോടി രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റു മരിച്ച അധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നന്‍ഗോളി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ മുകേഷ് കുമാറാണ് കുത്തേറ്റു മരിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അധ്യാപകന് കുത്തേല്‍ക്കുന്നത്. ഹാജര്‍ കുറഞ്ഞതില്‍ നടപടിയെടുത്ത അധ്യാപകനെ സഹപാഠികളുടെ മുന്നില്‍വച്ച് 12–ാം ക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിക്കൊണ്്ടിരുന്ന സമയത്ത് രണ്്ടു കുട്ടികള്‍ ചേര്‍ന്ന് അധ്യാപകനെ ആക്രമിക്കുകയായിരുന്നു. പരീക്ഷ എഴുതിയിരുന്ന ഒരു കുട്ടിയും ആക്രമണത്തില്‍ പങ്കാളിയായി. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപകന്‍ ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു.

അധ്യാപകനെ കുത്തിയശേഷം ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close