KeralaNews

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിക്കുന്നു

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആയുധകായിക പരിശീലനം പാടില്ലെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്്ടിക്കാട്ടിയുള്ളതാണ് ഉത്തരവെന്നാണ് സൂചന. ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചു. കേരള പോലീസ് ആക്ട് 73 അനുസരിച്ചുള്ളതാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയാല്‍ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close