BusinessNews

ഓയോ മറ്റൊരു വിപ്ലവത്തിനൊരുങ്ങുന്നു,അവിവാഹിതരായ ആൺ-പെൺ സുഹൃത്തുക്കൾക്കും ഇനി റൂമെടുക്കാം

യുവാക്കളേയും അവിവാഹിതരേയും ആഘർഷിക്കാനാണ് ഓയോ ടീം പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരുന്നത്.ഓയോ റൂമുകൾ ഇനി അവിവാഹിതർക്കും ബുക്ക് ചെയ്യാം.നിലവിൽ മു‍ഴുവൻ സ്ഥലങ്ങളിലും ഈ സൗകര്യമില്ലെങ്കിലും വ്യാപകമാക്കാൻ തന്നെയാണ് ഓയോയുടെ പദ്ധതി.

തിരിച്ചറിയൽ രേഖ ഉണ്ടെങ്കിൽ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് മുറി ബുക്ക് ചെയ്യാം.ഇരുന്നൂറ് നഗരങ്ങളിലായി എ‍ഴുപതിനായിരം മുറികളാണ് ഓയോ ശൃംഖലയിൽ ഉളളത്.അറുപത് ശതമാനത്തോളം റൂമുകൾ അവിവാഹിത സുഹൃത്തുക്കൾക്ക് നൽകാനാണ് ഓയോയുടെ പദ്ധതി.നൂറ് നഗരങ്ങളിൽ പദ്ധതി നടക്കുന്നുണ്ടെന്ന് ഓയോ അധികൃതർ പറയുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close