NewsSpecial

മെൽബൺ കൊലപാതകം-സോഫിയേയും അരുണിനേയും കുരുക്കിയത് അരുണിൻ്റെ ഭാര്യയെന്ന് റിപ്പോർട്ട്

ഓസ്ത്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രഹാമിൻ്റെ കൊലപാതകത്തിൽ ഭാര്യയേയും കാമുകനേയും കുടുക്കിയത് കാമുകൻ അരുണിൻ്റെ ഭാര്യയെന്ന് റിപ്പോർട്ട്.ഹൃദയാഘാതമായി എ‍ഴുതിത്തള്ളേണ്ട കേസിൽ വ‍ഴിത്തിരിവായത് അജ്ഞാത സ്ത്രീയുടെ സന്ദേശമാണ്.ഈ സന്ദേശമാണ് കൊലപാതകത്തെ കുറിച്ച് സൂചന നൽകിയത്.

സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുമ്പെ അരുൺ ഭാര്യയേയും കുട്ടിയേയും കൊല്ലത്തെ വീട്ടിലേക്ക് അയച്ചിരുന്നു.കുട്ടിയെ പരിചരിക്കാൻ എളുപ്പമുണ്ടെന്നായിരുന്നു അരുൺ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ ഭർത്താവിൻ്റെ വ‍ഴിവിട്ട പോക്ക് ഭാര്യ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് സൂചന.

സോഫിയുടെ കടുംപിടുത്തം മൂലമാണ് കൊലപാതകം നടന്നതെന്നാണ് അരുൺ പൊലീസിന് നൽകിയ മൊ‍ഴി.കൊലപാതകത്തിന് പത്ത് മാസം മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

കോട്ടയത്ത് കോളേജിൽ പഠിക്കുന്ന കാലത്താണ് സോഫി സാമുമായി അടുക്കുന്നത്.എന്നാൽ അരുണുമായും സോഫിക്ക് അടുപ്പം ഉണ്ടായിരുന്നു.സാമിനെ വിവാഹം ക‍ഴിച്ചെങ്കിലും ബന്ധം തുടരാൻ അരുണിനേയും സോഫി ഓസ്ത്രേലിയയിൽ എത്തിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close