News

“ഞാനിനിയും ചെയ്യും” വിമർശകർക്ക് ചുട്ട മറുപടിയുമായി രാധിക ആപ്തെ

കബാലി ഫെയിം രാധികാ ആപ്തെ വിമർശകർക്ക് ചുട്ട മറുപടിയുമായി രംഗത്ത്.പാർച്ച്ഡ് എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ തൻ്റെ നഗ്നരംഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത് തന്നെ ബാധിക്കുന്നേ ഇല്ലെന്ന് ബോളിവുഡിൽ നിന്ന് തെന്നിന്ത്യയിൽ എത്തിയ താരം.

അഭിനയിച്ച രംഗങ്ങൾ തന്നെയാണ് പ്രചരിക്കുന്നത്.വാട്ട്സ് ആപ്പ് വീഡിയോ കിട്ടിയപ്പോൾ ആദ്യം ഒന്നമ്പരന്നു.എന്നാൽ താനിപ്പോൾ അതൊന്നും ശ്രദ്ധിക്കുന്നില്ല.സിനിമാ ദൃശ്യങ്ങളാണിതെന്ന് വിവാദമുണ്ടാക്കുന്നവർ ഓർക്കണമെന്നും രാധിക പറയുന്നു.

രാധികയും ആദിൽ ഹുസൈനും തനിഷ്ഠ ചാറ്റർജിയും ഒന്നിച്ചഭിനയിച്ച ചിത്രത്തിലെ രംഗങ്ങൾ കുറച്ചു നാളായി സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നു.ഇതിൽ രാധികയുടേയും ആദിലിൻ്റേയും 12 സെക്കൻ്റ് ദൈർഘ്യമുളള ചിത്രങ്ങൾ വൻ വിവാദത്തിന് കാരണമായിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close